കോവിഡ്-19 ജില്ലയില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.



 കോവിട്-19 വ്യാപനം  തടയുന്നതിനായി ഉള്ള  ലോക്കു ഡൌണുമായി ബന്ധപ്പെട്ട റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ല പോലീസ്. കേരള സര്‍ക്കാരിന്‍റെ S.O (K) No 86/2020-PAD Dtd 04-05-2020 ഓര്‍ഡര്‍  പ്രകാരം ജില്ല റെഡ് സോണില്‍ തന്നെ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. റെഡ് സോണുകള്‍ അല്ലാത്ത ജില്ലകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് കണ്ണൂര്‍ ജില്ലയിലെ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ ജില്ല നിലവിലെ റെഡ് സോണ്‍ വ്യവസ്ഥ  ഇപ്പോഴും തുടരുകയാണ്.   അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ വിധ യാത്രകളും പോലീസ് കര്‍ശനമായി പരിശോധിക്കും.  രോഗികള്‍ അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ മാത്രവേ അനുവദിക്കുകയുള്ളൂ. ഐസോലെഷന്‍ പോയിന്‍റ് ആയ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആൾക്കരെയോ യാതൊരുകരണവശാലും കടത്തിവിടുകയില്ല. അത്യാവശ്യ യാത്രകള്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ട്രി എക്സിറ്റ് പോയിന്‍റ്കളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്‍റ്ഐന്‍ ചെയ്യുന്നതാണ്. കടകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ജില്ലയില്‍ നടപടികള്‍ കര്‍ശനമാക്കി. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെയും  പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡ് വച്ച് നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരും. ജില്ലയിലെ ജനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളോട് ഇതുവരെ നല്ലരീതിയില്‍ ആണ് സഹകരിച്ചത്, ആയത് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയം വരെ തുടര്‍ന്നും സഹകരിക്കണമെന്ന് ജില്ലാ പോലീസും ജില്ലാ ഭരണകൂടവും അഭ്യര്‍ഥിക്കുന്നു.


Post a Comment

أحدث أقدم

Join Whatsapp

Advertisement