ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു


ഇരിട്ടി: ഇരിട്ടി താലൂക്ക്  ആശുപത്രിയിലെ  കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ലോക് ഡൗൺ കഴിയുന്നതുവരെ സൗജന്യ  പ്രഭാത ഭക്ഷണം ലഭിക്കും.
ഹോട്ടലുകളും കാൻറീനും അടഞ്ഞുകിടക്കുന്നതിനാൽ ഭക്ഷണം കിട്ടാതെ രോഗികളും മറ്റും ദുരിതമതുഭവിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കെ..പി.സി.സി.ജന: സെക്രട്ടറി അഡ്വ. ജോസഫ് മുൻകൈയ്യെടുത്ത്
ലീഡർ കെ.കരുണാകരൻ സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മുതൽ പദ്ധതി ആരംഭിച്ചു.
അഡ്വ.സജീവ് ജോസഫ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു.
പടിയൂർ ദാമോദരൻ മാസ്റ്റർ, പി.കെ.ജനാർദ്ദനൻ, ഡോ.ആനന്ദ്, പി.എം.മുരളീധരൻ, സി.വി.രാജൻ, ഷാജി മാട്ടറ, സജിമാസ്റ്റർ വെളിമാനം, ബിജു കരിക്കോട്ടക്കരി നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement