തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗം ബുധനാഴ്ച വീണ്ടും ചേരാൻ നിശ്ചയിച്ചു പിരിഞ്ഞു.
ബിവറേജ് തുറക്കുമോ എന്നത് ബുധനാഴ്ചത്തെ യോഗത്തിൽ ചർച്ചയായേക്കും. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബിവറേജുകൾ തുറക്കുകയും ലോട്ടറി പുന:രാരംഭിക്കുകയും ചെയ്യാതെ സർക്കാറിന് പിടിച്ചു നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ബാറുകൾ ഒഴിവാക്കി ബിവറേജുകൾ മാത്രം തുറന്നേക്കുമെന്നാണ് സൂചന. തീവ്ര രോഗ ബാധിത പ്രദേശങ്ങൾ അല്ലാത്ത സംസ്ഥാനത്തെ ജില്ലകളിലാകും ആദ്യ ഘട്ടമെന്ന നിലയിൽ ഇളവുകൾ അനുവദിക്കാൻ സാധ്യത. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിർദ്ദേശങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്ക്ക് നിർബ്ബന്ധമാക്കും.
എന്നാൽ ലോക് ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാറിന്റെ ഇന്നത്തെ തീരുമാനം കൂടി പരിഗണിച്ചാവും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.
അതേസമയം ലോക് ഡൗണിൽ നൽകിയ നിയന്ത്രിത ഇളവുകൾ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതുപ്രകാരം കണ്ണടകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് ഷോപ്പുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം. അതേസമയം കടകളിൽ ആൾക്കൂട്ടം ഉണ്ടാകരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്.

إرسال تعليق