മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളന സമയം മാറ്റി ; ഇന്നു മുതല്‍ അഞ്ചുമണിയ്ക്ക്



 തിരുവനന്തപുരം: കോവിഡ് സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിവരുന്ന വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റി. ഇന്നു മുതല്‍ വൈകീട്ട് അഞ്ചു മണി മുതലാണ് വാര്‍ത്താ സമ്മേളനം നടത്തുക.

ആറുമണിയ്ക്ക് നടത്തിയിരുന്ന വാര്‍ത്താസമ്മേളനമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. റമദാന്‍ പ്രമാണിച്ചാണ് വാര്‍ത്താസമ്മേളന സമയത്തില്‍ മാറ്റം വരുത്തിയത്.

ഇന്നുമുതല്‍ വൈകീട്ട് നാലു മണിയ്ക്ക് ചേര്‍ന്നിരുന്ന കോവിഡ് അവലോകന യോഗം മൂന്നുമണിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement