കുടി വെള്ളത്തിന് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിയില്‍ വില്‍ക്കുന്ന കുടി വെള്ളത്തിന് അമിതവില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പി.തിലോത്തമന്‍. അതേസമയം അമിത വില ഈടാക്കിയ 131 ഓളം കടകള്‍ക്കെതിരെ കേസെടുക്കുകയും 3.30 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
നിലവില്‍ ഒരു ലിറ്റർ കുപ്പിവെള്ളത്തിനു പരമാവധി വിലയായി 13 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില. നിലവില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലൂടെ മാത്രമാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. അമിതവിലക്കെതിരെ ജനങ്ങള്‍ക്ക് സധൈര്യം പരാതിപ്പെടാമെന്നും മന്ത്രി പറഞ്ഞു.
അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്പിവെള്ളത്തിനു 13 രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. അമിത വില ഈടാക്കുന്നവരില്‍ നിന്നും കുറഞ്ഞത് 5,000 രൂപ പിഴയായി ഈടാക്കുവനാണ് ഉത്തരവ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement