തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേരളം ഇളവുവരുത്തിയെന്ന വാദമുണ്ടായിരുന്നുവെന്നും എന്നാൽ പൊതുവിൽ കാര്യങ്ങൾ വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും പൊതുഗതാഗതം തൽക്കാലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മാനേജ്മെന്റുകൾക്ക് ആവശ്യത്തിന് ജീവനക്കാരെ എത്തിക്കാൻ സുരക്ഷാ മാനദണ്ഡം പാലിച്ച് അനുവദിക്കാം എന്ന് പറഞ്ഞിരുന്നു. അത് തെറ്റിധരിക്കപ്പെട്ടതാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കാൻ അടുത്ത് താമസിക്കുന്നവർക്ക് സ്വന്തം വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി നൽകുന്നുണ്ട്. അത് അടുത്ത ജില്ലയിൽനിന്നാണെങ്കിലും അനുവദിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ക്രമാതീതമായി നിരത്തിലെത്തിയിട്ടുണ്ടെന്നും വല്ലാതെ തിരക്കുണ്ടായതായി പല കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കാർക്കശ്യം വേണ്ടിടത്ത് കാണിക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. റെഡ് സോൺ ജില്ലകളിൽ അടക്കം എല്ലാ ജീവനക്കാരും ഹാജരാകാൻ ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നു. അത് ആവശ്യമായ ജീവനക്കാർ മാത്രം എന്ന നിലയിൽ ക്രമീകരിക്കാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 21 പേർ രോഗമുക്തരായി | Read More... ആരോപണത്തിന് മറുപടി പറയാനില്ല, എല്ലാം നേരത്തെ വ്യക്തമാക്കി; എനിക്ക് വേറെ ജോലിയുണ്ട്- മുഖ്യമന്ത്രി | Read More... പ്രവാസികളെ തിരിച്ചെത്തിച്ചാൽ 2 ലക്ഷം പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനമുണ്ട് - മുഖ്യമന്ത്രി | Read More... നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും: മുഖ്യമന്ത്രി | Read More... നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; പൊങ്ങച്ചം പറയാനല്ല വാർത്താസമ്മേളനം വിളിക്കുന്നത് | Read More... അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം; കേരളത്തിന് അംഗീകാരം | Read More... ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല | Read More... സുരക്ഷ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ല, പൊതുഗതാഗതമില്ല - മുഖ്യമന്ത്രി | Read More... പൊന്നാനിയിൽ ബോട്ടിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടും - മുഖ്യമന്ത്രി
Post a Comment