കമ്മ്യൂണിറ്റി കിച്ചണിൽ വിഷു സമ്മാനവുമായി : മലർവാടി കോക്കാട്, പ്രതിഭ എരുതുകടവ് യൂണിറ്റുകൾ



ഉളിക്കൽ: അഖില കേരള ബാലജന സഖ്യത്തിന്റെയും ബാലസഭയുടെയും നേതൃത്തത്തിൽ കോക്കാട് മലർവാടി, ഏരുതുകടവ് പ്രതിഭ എന്നി യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച വിവിധ ഇനം നാടൻ ഭക്ഷ്യ വസ്തുക്കൾ ഉളിക്കൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക്‌ ഉളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫിന്  നൽകി, ദുരന്ത നിവാരണ സമിതി കോ_ഓർഡിനേറ്റർ അബൂബക്കർ ഹാജിയും ഉണ്ടായിരുന്നു.
ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബാലസഭ പ്രസിഡന്റ് അബിൻ വടക്കേക്കര, പ്രതിഭ യൂണിറ്റ് സഹകാരി ജോഷി ചക്കുളിക്കൽ, മലർവാടി യൂണിറ്റ് സഹകാരി ജെസ്സി ബിജു, ജോസ്ബിൻ K റോബിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഭക്ഷ്യ വസ്തുക്കൾ നൽകിയത്...

Post a Comment

أحدث أقدم

Join Whatsapp

Advertisement