കുരിശിൻറെ വഴി നടത്തിയിട്ടില്ല __ ഫാത്തിമ മാതാ ദേവാലയം കുടിയാൻമല പാരിഷ് കൗൺസിൽ



കുടിയാന്മല:  ഫാത്തിമ മാതാ ദേവാലയ വികാരി ശനിയാഴ്ച കുരിശിൻറെ വഴി നടത്തിയെന്ന വാർത്ത  വാസ്തവവിരുദ്ധമാണെന്ന് പാരിഷ് കൗൺസിൽ, കത്തോലിക്കാ കോൺഗ്രസ്, കെസിവൈഎം, ഭാരവാഹികൾ അറിയിച്ചു നിരീക്ഷണത്തിൽ ഇരിക്കുകയാണ് മലകയറിയത്‌ എന്നതും ശരിയല്ല ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധവസ്ത്രം, ലോഹ എന്നിവയൊന്നും ഇല്ലാതെ സാധാരണ വേഷത്തിൽ പള്ളിയുടെ തന്നെ സ്ഥലത്തുള്ള മലയിലേക്ക് പോവുകയാണ് ഉണ്ടായത്. തനിച്ച് പോകുന്നത് കണ്ടതിനെ തുടർന്ന് ഇടവഴിയിൽ വച്ച് രണ്ടുപേർ കൂടെ ചേർന്നു. നിശ്ചിത അകലം പാലിച്ചാണ് മലയിലേക്ക് നടന്നത് . അവിടെ അല്പനേരം വിശ്രമിച്ച് മടങ്ങാൻ നേരം സമീപവാസികളായ എത്താനും പേർ എത്തുകയും സെൽഫി എടുക്കുകയും ചെയ്തു. പൂർണമായും ആരോഗ്യവകുപ്പിന്റേ നിർദേശങ്ങൾ പാലിച്ച് മാത്രമാണ് പെരുമാറിയിട്ടുള്ളത്

മാർച്ച് 20ന് കരിപ്പൂരിൽ വിമാനമിറങ്ങിയ കുടിയാന്മല സ്വദേശിയായ യുവാവ് 21 നാണ് വീട്ടിലെത്തുന്നത്.  രോഗലക്ഷണങ്ങൾ തോന്നിയതിനാൽ 24 കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. രോഗലക്ഷണങ്ങൾ കാണിച്ചതിന്നൽ സബറക്കത്തിൽ പെടെനിടയുള്ള  മുപ്പതോളം പേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു മാതാപിതാക്കൾ, വികാരിയച്ചൻ ,ആംബുലൻസ് ഡ്രൈവർ ,ട്രസ്റ്റ് അംഗങ്ങൾ എന്നിവർ ഉൾപ്പെടും. 25നാണ് പള്ളി വികാരിയെ വിളിച്ച് നിർദ്ദേശങ്ങൾ നൽകിയത് പിന്നീട് അധികൃതർ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. ഇതനുസരിച്ച് നിരീക്ഷണ കാലാവധി ഏഴാം തീയതി കഴിയും.

29നാണ് യുവാവിന് കോവിഡ് സ്തീകരിക്കുന്നത്. മറ്റുള്ളവരൊക്കെ നിരീക്ഷണ കാലാവധി ദീർഘിപ്പിച്ചത്  അധികൃതർ അറിയിച്ചിരുന്നു നിർദേശങ്ങളിലും വൈരുദ്ധ്യങ്ങൾ ഉള്ളത് ആളുകളെ ബുദ്ധിമുട്ട് ആക്കിയിട്ടുണ്ട് ,കാലാവധി 14 ദിവസം എന്നും 28 ദിവസം എന്നും മാറി മാറി പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കി. നിരീക്ഷണ കാലാവധി അറിയിചതിലും പിശക് ഉണ്ടെന്ന്  പാരിഷ് കൗൺസിൽ, കത്തോലിക്കാ കോൺഗ്രസ്, കെസിവൈഎം എന്നിവർ ചൂണ്ടിക്കാട്ടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement