അവാര്‍ഡായി ലഭിച്ച സ്വര്‍ണ്ണ പതക്കങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കികി

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക അവാര്‍ഡുകളുടെ ഭാഗമായി ലഭിച്ച സ്വര്‍ണ്ണ പതക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച ഡോ. പി.വി മോഹനനാണ് സ്വര്‍ണ്ണ പതക്കങ്ങള്‍ ഇന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയത്.  2003-ല്‍ ഇദ്ദേഹത്തിന് കര്‍ഷകമിത്ര അവാര്‍ഡും, 2012-ല്‍  കര്‍ഷക ഭാരതി അവാര്‍ഡും ലഭിച്ചിരുന്നു. ഈ രണ്ട് അവാര്‍ഡും ലഭിച്ച ആദ്യ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു ഡോ. മോഹനന്‍. അവാര്‍ഡിനോടൊപ്പം സ്വര്‍ണ്ണ പതക്കങ്ങളായിരുന്നു മെഡലായി ലഭിച്ചത്. ഇത്രയും കാലം വീട്ടില്‍ സൂക്ഷിച്ചുവെച്ച സ്വര്‍ണ്ണ നാണയങ്ങള്‍ ഒരു നല്ല ആവശ്യത്തിന് ഉപയോഗിക്കാനായതില്‍ സന്തോഷിക്കുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ഒരാള്‍ ഏറ്റവും അമൂല്യമായി കരുതുന്നത് തന്നെ സംഭാവനയായി നല്‍കുമ്പോഴാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നത്. അതുകൊണ്ടാണ് അവാര്‍ഡ് പതക്കങ്ങള്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചത്. ഏറ്റവും നല്ല വികസന ഉദ്യോഗസ്ഥന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ് കര്‍ഷകമിത്ര. ഏറ്റവും നല്ല വിജ്ഞാന വ്യാപന പ്രവര്‍ത്തനത്തിനു നല്‍കുന്ന സംസ്ഥാനതല അവാര്‍ഡാണ് കര്‍ഷക ഭാരതി. രണ്ടു തവണ സദ് സേവനാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ഡോക്ടര്‍ മോഹനന്. ക്ഷീര വികസന വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ രാജശീ കെ. മേനോനാണ് ഭാര്യ...

Post a Comment

أحدث أقدم

Join Whatsapp

Advertisement