ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ഏറെക്കാലമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 54 വയസായിരുന്നു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഇര്‍ഫാന്റെ മാതാവ് സൗദ ബീഗവും അന്തരിച്ചിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ മാതാവിനെ ഒരുനോക്ക് കാണാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റിയിരുന്നവരിലൊരാള്‍, ഹോളിവുഡില്‍ പതിഞ്ഞ ഇന്ത്യയുടെ കയ്യൊപ്പ് അങ്ങനെ വിശേഷണങ്ങള്‍ അനവധിയുള്ള, എക്കാലത്തേയും ഏറ്റവും മഹാനായ നടന്മാരിലൊരാളായാണ് ഇര്‍ഫാന്‍ വിലയിരുത്തപ്പെടുന്നത്.

Post a Comment