ഡെങ്കിയും പണി തുടങ്ങി.! സംസ്ഥാനത്ത് 71പേർക്ക് രോഗം സ്ഥിരീകരിച്ചു; 2 മരണം

തിരുവനന്തപുരം: കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണിക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. നാലാഴ്ചയ്ക്കിടെ 71പേ‌ർക്ക് രോഗം ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തതായാണ് കണക്കുകൾ .തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ സ്വദേശി സുലൈഖ ബീവി(78), ചങ്ങനാശ്ശേരി മാമൂട് കൊച്ചുറോഡിൽ ജയ്മോൻ ജെ. വർഗീസ് (53) എന്നിവരാണ് രോഗം ബാധിച്ചു മരിച്ചത്. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങളുമായി 3366 പേർ ചികിത്സയിലാണ്. തിങ്കഴാഴ്ച ചികിത്സ തേടിയ 22 പേരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement