അറിയിപ്പ് ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ നാളെ മുതൽ ഹോം ഡെലിവറി നിലവിൽ വരുകയാണ്. മുൻ തീരുമാനത്തിൽ നിന്നും വിത്യസ്ഥമായി ഇന്ന് ചേർന്ന ആലോചനയോഗത്തിൽ താഴെ പറയുന്ന മാറ്റം വരുത്തിയിട്ടുണ്ട്




1. റേഷൻ സാധനങ്ങൾ മുഴുവനും ഹോംഡലിവറി വഴി മാത്രമെ വിതരണം ചെയ്യുവാൻ പാടുള്ളു
2. മററു കടകൾ ഞായർ.ബുധൻ. എന്നീ ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിടണം
മററു ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ മാത്രം പ്രവർത്തിക്കാം. കടയുടെ മുന്നിൽ രണ്ടിൽ കൂടുതൽ ആളുകളെ നിർത്തി സാധനം കൊടുക്കുവാൻ പാടുള്ളതല്ല. കൂടുതൽ.ആളുകൾ വന്നാൽ അവർക്ക് ആവശ്യമായ സാധനത്തിന്റെ ലിസ്റ്റ്: അവരെ കൊണ്ട് തയ്യാറാക്കി അവരുടെ ഫോൺ നമ്പർ സഹിതം വാങ്ങി വെച്ച് സാധനം പായ്ക്ക് ചെയ്തതിന് ശേഷം അവരെ വിളിച്ചു വരുത്തി കൊടുക്കാവുന്നതാണ് കടയുടെ മുന്നിൽ രണ്ട് ആളുകളിൽ കൂടുതൽ  കണ്ടാൽ ആ കടപോലീസ് പൂട്ടിക്കും പിന്നീട് ലോക്ക് ഡൗൺ കഴിയുന്നത് വരെ തുറക്കുവാൻ വിടുകയില്ല.
മില്ലുകൾ ഞായർ. ബുധൻ. ദിവസങ്ങൾ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം ആളുകൾ കൂടി നിൽക്കുന്നത് ശ്രദ്ധിക്കണം ഗ്രാമങ്ങളിൽ നിന്നും ഓൾ സൈൽ സാധനങ്ങൾ വാങ്ങുവാൻ വരുന്ന ചെറുകിട കച്ചവടക്കാർ രാവി 9 മണിക്ക് മുമ്പായി വന്നു വാങ്ങി പോകണം
ഞായറാഴ്ച തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ ഇളവ് നൽകിയ സ്ഥാപനങ്ങൾ .മൊബൈൽ ഷോപ്പ്. ഹോം അപ്ളൈസ്.ഇലട്രോണിക്ക് കടകൾ .കണ്ണട വ്യാപാരം തുടങ്ങി സ്ഥാപനങ്ങൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കാം
ഇത്രയും തീരുമാനമാണ് എടുത്തിട്ടുള്ളത്.
റേഷൻ കിറ്റ് ഹോംഡലിവറി വഴി വീടുകളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് തന്നെ കുടുംബശ്രീ വഴി അതാത് യൂണിറ്റ് പരുതിയിലുള്ള പിങ്ക് നിറത്തിലുള്ള റേഷൻ കാർഡുകൾ സമാഹരിച്ച് വളണ്ടിയർ മുഖാന്തിരം നാളെ രാവിലെ മുതൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിക്കണം പൊതുവായിട്ട് ആരെങ്കിലും കോൾ സെന്റർ വഴി സാധനങ്ങൾ ആവശ്യപ്പെട്ടാൽ ആയത് എത്തിച്ചു കൊടുക്കണം.
എന്ന്.
പ്രസിഡന്റ്
ഉളിക്കൽ ഗ്രാമപഞ്ചായത്ത്

Post a Comment

أحدث أقدم

Join Whatsapp

Advertisement