ഇരിട്ടി: ലോകത്തെ കാർന്നുതിന്നുന്ന മഹാമാരിയുടെ കണ്ണിയറുക്കാൻ സൗജന്യമായി മാസ്ക്കുകൾ നിർമ്മിച്ചു നൽകി തന്നാലാവും വിധം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു ചെറുപ്പക്കാരൻ
ഇരിട്ടിക്കടുത്ത് തന്തോട് മുക്കട്ടി സ്വദേശി സജീവൻ പാറക്കണ്ടിയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒരു മാസമായി പണിയില്ലാതെ തന്റെ തൊഴിൽ മേഖല സ്തംഭനാവസ്ഥയിൽ തുടരുമ്പോഴും മുണ്ടു മുറുക്കിയുടുത്ത് തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി മാഹാമാരിയെ പ്രതിരോധിക്കുന്നതിനായി സൗജന്യമായി മാസ്ക്ക് നിർമ്മിച്ച നൽകി മാതൃക യാകുന്നത്
പെയിന്റിംഗ്ഡിസൈൻ, , ടൈലറിംഗ് എന്നീ ജോലികൾ ചെയ്യുന്ന സജീവൻ തന്റെ വീട്ടിലുള്ള കോട്ടൻ തുണി ഉപയോഗിച്ചാണ് ഒറ്റ ദിവസം കൊണ്ട് ഇലാസ്റ്റിക് പിടിപ്പിച്ച നൂറോളം മികച്ച മാസ്ക്കുകൾ തയ്യാറാക്കിയത്
ആദ്യഘട്ടത്തിൽ തയ്യാറാക്കിയ മാസ് ക്കുകൾ നാടിനായി രാപ്പകൽ സേവനം ചെയ്യുന്ന ഇരിട്ടിയിലെ പൊലിസുകാർക്ക് കൈമാറി
ഇരിട്ടി അഡീഷണൽ എസ് ഐ വി .ജെ ജോസഫ് ഇരിട്ടിപൊലിസ് സ്റ്റേഷനിൽ വെച്ച് സജീവനിൽ നിന്നും മാസ്ക്കുകൾ ഏറ്റുവാങ്ങി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകൽ മാതൃകപരമായ സേവനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി വരും ദിവസങ്ങളിലും സൗജന്യ മായി മാസ്ക്കു കൾ നിർമ്മിച്ചു നൽകുമെന്ന് സജീവൻ പറഞ്ഞു
إرسال تعليق