കോവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റുകൾ മുൻഗണന വിഭാഗത്തിലെ പിങ്ക് കാർഡ് ഉടമകൾക്ക് ഈയാഴ്ച വിതരണം

തിരുവനന്തപുരം : കോവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റുകൾ മുൻഗണന വിഭാഗത്തിലെ പിങ്ക് കാർഡ് ഉടമകൾക്ക് ഈയാഴ്ച വിതരണം ആരംഭിച്ചേക്കും. കിറ്റുകൾ തയാറാകാത്തതിനാൽ വിതരണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

31.51 ലക്ഷം കാർഡുകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവ വിതരണം ചെയ്യാൻ കാർഡിന്റെ നമ്പറിലെ അവസാന അക്കങ്ങൾ ഉപയോഗിച്ചുള്ള രീതി സ്വീകരിക്കാൻ ആലോചനയുണ്ട്. മുൻഗണനേതര വിഭാഗത്തിലെ നീല (25.49 ലക്ഷം), വെള്ള (24.80 ലക്ഷം) കാർഡുകൾക്കുള്ള കിറ്റ് വിതരണം ഇതിനു ശേഷമായിരിക്കും.  എഎവൈ (മഞ്ഞ കാർഡ്) വിഭാഗങ്ങൾക്കുള്ള വിതരണം പൂർത്തിയായി വരുന്നു. 5.92 ലക്ഷം എഎവൈ കാർഡ് ഉടമകളാണു സംസ്ഥാനത്തുള്ളത്.

ഇതിനിടെ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് അനുസരിച്ച് ഒരു കുടുംബത്തിലെ അംഗത്തിന് 5 കിലോ വീതം സൗജന്യ അരിയും നൽകേണ്ടതുണ്ട്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കു മാത്രമാണ് ഈ അരി നൽകുക. 20നു ശേഷം ഇവ വിതരണം ചെയ്യുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement