ഉളിക്കൽ : ജില്ലാ ഭരണ കൂടത്തിനും ആരോഗ്യവകുപ്പിനും തലവേദന ആയി കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് മലയാളികളുടെ ഒഴുക്ക് തുടരുന്നു. ഇന്നലെയും ഇന്നുമായി കലങ്കിയിൽ നിന്ന് 14 പേരെ ആണ് ആരോഗ്യ വകുപ്പും ഉളിക്കൽ പോലീസും ഇടപെട്ട് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കർണ്ണാടകയിൽ ഇഞ്ചി കൃഷിക്കും കുരുമുളക് പറിക്കുന്നതിനുമായി പോയി അവിടെ കുടുങ്ങി കിട്ടുന്നവർ ആണ് ഊടുവഴികളിലൂടെ നാട്ടിലെത്തുന്നത്. ഇന്നലെ 5 പേരെയും ഇന്ന് 9 പേരെയും ഇങ്ങനെ ഇരിട്ടിയിൽ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിൽ ആക്കിയത്. ഉളിക്കൽ എസ്. ഐ. K. V. നിഷിത്, മെഡിക്കൽ സൂപ്രണ്ട് P. P. രവീന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ N. P. ജഗതീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്. P. ജെയിംസ് എന്നിവർ ആണ് സംഘത്തെ നിരീക്ഷണ കേന്ദ്രത്തിൽ ആക്കിയത്
Post a Comment