ഇരിട്ടി കടത്തുംകടവിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ നശിച്ച വാഴത്തോട്ടം ജില്ല കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു


ഇരിട്ടി കടത്തുംകടവിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ നശിച്ച വാഴത്തോട്ടം ജില്ല കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഭീമമായ നഷ്ടം കർഷർക്ക് ഉണ്ടായ സാഹചര്യത്തിൽ അടിയന്തര സഹായം ലഭ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു.

ഇരിട്ടി കടത്തുംകടവിൽ 5 കർഷകർ ചേർന്ന് പാടത്തിനെടുത്ത് കൃഷി നടത്തിയ 8000 നേത്ര വാഴ കൃഷിയിൽ 6000 ത്തോളം കുലച്ച വാഴകളാണ് വേനൽ മഴയോടൊപ്പം ഉണ്ടായ കാറ്റിൽ നശിച്ചത്. വലിയ നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ കൃഷി മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ജില്ലാ പ്രിൻപ്പൽ കൃഷി ഓഫീസർ എ.കെ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തിയത്. അടിയന്തരമായി കർഷകർക്ക് ഇൻഷൂറൻസ് തുകയും, കാലവർഷ കെടുതിയിലുൾപ്പെടുത്തിയുള്ള ധനസഹായവും ലഭ്യമാക്കാൻ വേണ്ടിയുള്ള നടപടിയും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. Byt. കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ആർ സുരേഷ്, കെ.എം രാജു , അസി.ഡയറക്ടർ വി. ലത, കൃഷി ഓഫീസർ കെ സുനിൽകുമാർ , വി. വിനീത്, തോമസ് വർഗ്ഗീസ്, എൻ. അശോകൻ, അഡ്വ.ഷീജ സെബാസ്റ്റ്യൻ, തോമസ് വലിയ തൊട്ടിയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ന്യൂസ് ബ്യൂറോ ഇരിട്ടി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement