കേരളത്തില്‍ ഇനി ആവശ്യം വ്യാപക വൈറസ് പരിശോധന
വൈറസ് സാന്നിധ്യം കണ്ടെത്താന്‍ റാപ്പിഡ് ആന്റിബോഡി പരിശോധനയാണ് ആവശ്യം. എന്നാല്‍ കിറ്റുകള്‍ കിട്ടാത്തതാണ് പരിശോധനകള്‍ക്ക് തടസം. ചൈന. ദക്ഷിണ കൊറിയ , ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് കിറ്റുകള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സമൂഹവ്യാപനം ഉണ്ടായോ എന്നതടക്കം അറിഞ്ഞുവേണം അടുത്ത കര്‍മപരിപാടികള്‍ തയാറാക്കാനെന്നും വിദഗ്ധര്‍ പറയുന്നു. രോഗ വ്യാപനം നിയന്ത്രിക്കാനായെങ്കിലും കേരളത്തിന് ആശ്വസിക്കണമങ്കില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അരക്കിട്ടുറപ്പിക്കണം. അതിനാവശ്യം പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കുകയാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത 18ശതമാനത്തിലേറെ പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

إرسال تعليق