ഇരിട്ടിയിൽ പഴകിയ മത്സ്യം പിടികൂടി

ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരിട്ടി ടൗണിലെ രണ്ട് മത്സ്യ കടകളില്‍ നിന്ന് 50 കിലോയോളം തൂക്കം വരുന്ന പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.
 
ഇരിട്ടി ടൗണില്‍ പഴകിയ മത്സ്യം വില്‍പ്പന നടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നാണ് ഇരിട്ടി താഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ടൗണിലെ കടകളില്‍ പരിശോധന നടത്തിയത്. ഇരിട്ടി മേലെ സ്റ്റാന്റിലേയും പാലത്തിനു സമീപത്തുമുള്ള പി കെ ഫിഷ്, ഇരിട്ടി ഫിഷ് എന്നി മത്സ്യം മാര്‍ക്കറ്റുകളില്‍ നിന്നായി ചൂര, കേതല്‍ തുടങ്ങിയ പഴകിയ മത്സ്യങ്ങളാണ് പിടികൂടിയത്. 
 
പിടിച്ചെടുത്ത മത്സ്യം അതാത് കച്ചവടക്കാരെ കൊണ്ടുതന്നെ  തഹസില്‍ദാരുടെ നേതൃത്വത്തില്‍ സംസ്‌കരിപ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രദീപ് കുമാര്‍, ഇ.പി മണി, കെ.സി പുരുഷോത്തമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു

Post a Comment

أحدث أقدم

Join Whatsapp

Advertisement