കണ്ണൂരിൽ 437 കേസുകൾ രജിസ്റ്റർ ചെയ്തു; 347 വാഹനങ്ങൾ പിടിച്ചെടുത്തു


കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്സ്പോട്ടായ തദ്ദേശ സ്ഥാപനങ്ങൾ സീൽ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്തു. 347 വാഹനങ്ങൾ പിടിച്ചെടുത്തതായും അദേഹം വ്യക്തമാക്കി.
ഇത് ഫലം കണ്ടുവരുന്നതായി അദേഹം വ്യക്തമാക്കി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും അദേഹം പറഞ്ഞു
കോ​വി​ഡ് 19 അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിലെ തീവ്രത കണക്കിലെടുത്ത് എല്ലാവരും പരമാവധി വീടുകളിൽ കഴിയണമെന്നും അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു

Post a Comment

أحدث أقدم

Join Whatsapp

Advertisement