വാഷിങ്‌ടൺ/പാരീസ്: ലോകത്ത് കോവിഡ്-19 ബാധിച്ചുള്ള മരണം രണ്ടുലക്ഷം കവിഞ്ഞു. ശനിയാഴ്ചവരെ 2,00,741 പേരാണ് മരിച്ചത്. 28,73,645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,23,306 പേർ രോഗം മാറി ആശുപത്രി വിട്ടു.5719 പേർക്കുകൂടി രോഗംബാധിച്ച യു.എസിൽ ആകെ രോഗികൾ 9,30,951 ആയി. 52,914 പേർ മരിച്ചു. സ്പെയിൻ (22,904), ഇറ്റലി (26,384), ഫ്രാൻസ് (22,245), യു.കെ. (20,319) എന്നിങ്ങനെയാണ് മരണം. ശനിയാഴ്ച റഷ്യയിൽ 5966 പേർക്കാണ് രോഗം ബാധിച്ചത്. ബ്രസീൽ (2229), ബെൽജിയം (1032), ഇറാൻ (1134), സൗദി അറേബ്യ (1197), മെക്സിക്കോ (1239) എന്നിവിടങ്ങളിലാണ് കൂടുതൽപേർക്ക് രോഗംബാധിച്ചത്. ബെൽജിയം (238), നെതർലൻഡ്സ് (120), മെക്സിക്കോ (152) എന്നിവിടങ്ങളിൽ കൂടുതൽ മരണവും റിപ്പോർട്ടുചെയ്തു.
إرسال تعليق