കണ്ണൂർ: മുൻഗണനാവിഭാഗം കാർഡുകൾക്കൊപ്പം സംസ്ഥാനസർക്കാർ നൽകുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രിൽ 27-ലേക്ക് മാറ്റി. പലവ്യഞ്ജനക്കിറ്റുകൾ ഏപ്രിൽ 22മുതൽ വിതരണംചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. റേഷൻ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് 27-ലേക്ക് മാറ്റിയത്. മേയ് ഏഴുവരെയാണ് കിറ്റുകൾ വിതരണംചെയ്യുക.പ്രധാൻമന്ത്രി ഗ്രാമീൺ കൗശൽ യോജന പദ്ധതി പ്രകാരം(പി.എം.ജി.കെ.വൈ.) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) കുടുംബങ്ങൾക്കുള്ള സൗജന്യറേഷൻ വിതരണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിനത്തിൽ 2.25 ലക്ഷം കാർഡുടമകളാണ് റേഷൻ വാങ്ങിയത്. പി.എം.ജി.കെ.വൈ. പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രിൽ 26-ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരിയാണ് നൽകുന്നത്. അരി വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 22മുതൽ 26വരെയുള്ള തീയതികളിൽ യഥാക്രമം ഒന്ന്, രണ്ട് - മൂന്ന്, നാല് - അഞ്ച്, ആറ്്, ഏഴ്, എട്ട് - ഒൻപത്, പൂജ്യം അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ റേഷൻ വാങ്ങാനെത്തണം.അന്ത്യോദയ കുടുംബങ്ങളിൽ പെട്ട 5,75,003 മഞ്ഞ കാർഡുള്ളവർക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നൽകിയിട്ടുണ്ട്. പിങ്ക് കാർഡുടമകളായി 31 ലക്ഷത്തോളം പേരാണുള്ളത്. ഇവർക്ക് വിതരണം ചെയ്ത ശേഷം ബാക്കി കുടുംബങ്ങൾക്കും പലവ്യഞ്ജനക്കിറ്റ് നൽകും.പിങ്ക് കാർഡുടമകൾക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യുന്ന തീയതി, റേഷൻ കാർഡിന്റെ അവസാന അക്കം എന്ന ക്രമത്തിൽ:ഏപ്രിൽ 27 പൂജ്യംഏപ്രിൽ 28 ഒന്ന്ഏപ്രിൽ 29 രണ്ട്ഏപ്രിൽ 30 മൂന്ന്മേയ് രണ്ട് നാല്മേയ് മൂന്ന് അഞ്ച്മേയ് നാല് ആറ്മേയ് അഞ്ച് ഏഴ്മേയ് ആറ് എട്ട്മേയ് ഏഴ് ഒൻപത്
إرسال تعليق