കോവിഡ്-19: ടെലി സര്‍വേയുമായി കേന്ദ്രം ; വിളിവരും 1921 എന്ന നമ്പരില്‍ നിന്ന്






ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ടെലിഫോണിക് സർവേയുമായി കേന്ദ്രസർക്കാർ. രോഗപ്പകർച്ചയേപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് സർവേ. ഇതിനായി ആൾക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് വിളിച്ച് അന്വേഷിക്കും. നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) യാണ് സർവേ നടത്തുന്നത്. സർവേയുടെ കാര്യം ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റാണ് വെളിപ്പെടുത്തിയത്. 1921 എന്ന നമ്പറിൽ നിന്നാണ് സർവേയുടെ ഭാഗമായ വിളി വരിക. ഇത്തരത്തിൽ വിളിക്കുമ്പോൾ എല്ലാവരും അതിൽ പങ്കാളികളാകണമെന്നും വ്യക്തമായ വിവരങ്ങൾ നൽകുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുമെന്നും ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മറ്റേതെങ്കലും നമ്പരിൽ നിന്ന് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് വ്യാജന്മാരുടെ ഫോൺ വിളികൾ ഉണ്ടായേക്കാമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1921 എന്ന നമ്പരിൽ നിന്നല്ലാതെ മറ്റേതെങ്കിലും നമ്പരിൽ നിന്ന് സർവേയ്ക്കെന്ന പേരിൽ വിവരങ്ങൾ ചോദിച്ച് നവിളിക്കുന്നവരോട് കരുതിയിരിക്കാനും മുന്നറിയിപ്പിൽ പറയുന്നു.


Post a Comment

أحدث أقدم

Join Whatsapp

Advertisement