ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 16,116 പേർക്ക്. ഇതിൽ 2301 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു.519 പേർ കോവിഡ് 19 രോഗം ബാധിച്ച് മരിച്ചു. നിലവിൽ 13,295 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മഹരാഷ്ട്രയാണ് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനം. 3651 പേർക്കാണ് അവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. 1893 പേർക്ക് രാജ്യതലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 1604 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1324 കേസുകളും 31 മരണങ്ങളുമാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. അതിനിടെ, രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവരുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
Post a Comment