കണ്ണൂർ : ജില്ലയിൽ മാർച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള ജില്ല കണ്ണൂരാണ്. രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുമായി അടുത്തിടപഴകുന്നതുമായ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കാനാണ് തീരുമാനം.കൂടുതൽ
പോസിറ്റീവ് കേസുകള്‍ ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട് ട്രിപ്പിൾ ലോക്ക് ഡൗൺ ആണ് ജില്ലയിൽ നടപ്പിലാക്കുന്നത്.അതിനാൽ തന്നെ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ നിരത്തിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ഷോപ്പ് മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവെറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോള്‍സെന്‍ററുകള്‍ നിലവിലുണ്ട്.
إرسال تعليق