വാട്ട്‌സണും ഡുപ്ലെസിയും തിളങ്ങി; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം





വാട്ട്‌സണും ഡുപ്ലെസിയും തിളങ്ങി; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം*


ഫാഫ് ഡുപ്ലെസിയും ഷെയ്ൻ വാട്ട്സണും വിശ്വരൂപം പുറത്തെടുത്ത മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ 10 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്.

പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം വെറും 17.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു.

ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ൻ വാട്ട്സണുമാണ് ചെന്നൈയെ അനായാസമായി വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ചെന്നൈക്ക് വെല്ലുവിളി ഉയർത്താൻ പഞ്ചാബിന് സാധിച്ചില്ല.

ഐ.പി.എൽ 13-ാം സീസണിലെ തന്റെ ആദ്യ അർധ സെഞ്ചുറി നേടിയ വാട്ട്സൺ 53 പന്തുകൾ നേരിട്ട് മൂന്നു സിക്സും 11 ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്നു.

53 പന്തുകൾ തന്നെ നേരിട്ട ഡുപ്ലെസ ഒരു സിക്സും 11 ഫോറുമടക്കം 87 റൺസെടുത്തു.

ഇരുവരും തുടക്കം മുതൽ തന്നെ തകർത്തടിച്ചതോടെ ആദ്യ ആറ് ഓവറിൽ തന്നെ ചെന്നൈ 60 റൺസ് കടന്നിരുന്നു. അവസാനം വരെ ഓവറിൽ 10 റൺസിന് മുകളിൽ റൺറേറ്റ് നിലനിർത്തിയാണ് ഇരുവരും സൂപ്പർ കിങ്സിനെ സൂപ്പർ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസെടുത്തത്.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുൽ തന്നെയാണ് ഇത്തവണയും പഞ്ചാബിനായി തിളങ്ങിയത്. 52 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം രാഹുൽ 63 റൺസെടുത്തു. ഷാർദുൽ താക്കൂറിന്റെ പന്തിൽ രാഹുലിനെ ധോനി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. *ഐ.പി.എല്ലിൽ ചെന്നൈക്കായി ധോനിയുടെ 100-ാം ക്യാച്ചായിരുന്നു ഇത്.*

Post a Comment

Previous Post Next Post

Join Whatsapp

Advertisement