*
ബസ് ജീവനക്കാരെ ആദരിച്ചു*
പുറവയൽ: സെൻറ് ജോർജ് ചർച്ച് പുറവയൽ കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബസ് ജീവനക്കാരെ ആദരിച്ചു. ഇരിട്ടി -പുറവയൽ -മണിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന ‘നിർമ്മല’ ‘നിർമ്മാല്യം’എന്നീ ബസ്സുകളിലെ ജീവനക്കാരെയാണ് ആദരിച്ചത് . ലോക്ഡൗണിന് മുൻമ്പ് ഇരുപതോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ കേവലം രണ്ട് ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുന്നത് . കോവിഡ് കാലത്തും സാമൂഹികപ്രതിബദ്ധത നിലനിർത്തി പൊതു ഗതാഗതത്തിനു താങ്ങായി നിലകൊണ്ട ബസ് ജീവനക്കാരെ ഇടവക വികാരി ഫാദർ മാത്യു കായംമാക്കൽ അനുമോദിച്ചു . ജീവനക്കാർക്ക് മാസ്ക്കും സാനിറ്റൈസറും നൽകി.ഇടവക കോഡിനേറ്റർ ജിബി മുതുപ്ലാക്കൽ കെസിവൈഎം ആനിമേറ്റർ മാരായ പ്രസാദ് പള്ളുരുത്തിൽ ലിന്റോ എടച്ചേരിൽ യൂണിറ്റ് പ്രസിഡണ്ട് സ്റ്റെറിൻ മറ്റത്തിൽ , എക്സിക്യൂട്ടീവ് അംഗങ്ങളായ അമൽ വള്ളോപ്പള്ളി, ജോജോ പാലക്കുഴി,അലൻ ആലവേലിൽ, അമൽ വേങ്ങകുന്നേൽ, പ്രിൻസ് കൊച്ചേരി എന്നിവർ നേതൃത്വം നൽകി

Post a Comment