ഇരിക്കുറിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി...





ഇരിക്കൂർ: യുവതിയെ താമസസ്ഥലത്ത് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ നിലാമുറ്റം സെഞ്ച്വറി ക്വാർട്ടേഴ്സിൽ കഴിഞ്ഞ 3 വർഷമായി ഭർത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്ന തമിഴ്നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ടയിലെ കൃഷ്ണന്റെയും രാജമണിയുടെയും മകൾ അംബിക (26) യാണ് മരിച്ചത്. ഇരിക്കൂർ ജലനിധി പദ്ധതിയിലെ പ്ലംബർതൊഴിലാളിയായ നാഗരാജന്റെ ഭാര്യയാണ്. ഭർത്താവും യുവതിയുടെ അമ്മാവനുമായ പെരിയ സ്വാമിയും മക്കളായ ഹരികൃഷ്ണ (5) നിരഞ്ജൻ (പത്ത് മാസം ) എന്നിവരാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചു വന്നിരുന്നത്.
ഭർത്താവ് നാഗരാജൻ സ്ഥിരമായി മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. മരണ വിവരമറിഞ്ഞതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കൾ ഇരിക്കൂറിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞ് ഇരിക്കൂർ എസ് ഐ കെ പി ശ്രീഹരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെടി അനസ് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെടി നസീർ, ടി പി ഫാത്തിമ എന്നിവർ സ്ഥലത്തെത്തി.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹഠപരിയാരം മെഡിക്കൽ കോളേജിൽ വെച്ച് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന്റ ശേഷം മൃതദേഹം സ്വദേശമായ തിരുച്ചിറപ്പള്ളിയിലക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement