ജിംനേഷ്യം തുറക്കാം... കടകൾ തല്ക്കാലം 9PM വരെ തുറന്നു പ്രവർത്തിക്കാം, കണ്ണൂർ ജില്ലാ കളക്ടർ.



_04-09-2020_

ഇന്നലെ  ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനപ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ രാത്രി 9.00 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഇനിയൊരുത്തരവുണ്ടാവുന്നതുവരെ തുടരാവുന്നതാണ്. 

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ജിംനേഷ്യം, ഫിറ്റ്നസ് സെന്ററുകള്‍ എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കോവി‍ഡ് 19 പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 04-09-2020 മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

 കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതാണ്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement