സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു


കോഴിക്കോട്:  കോഴിക്കോട്  ഫറൂഖ് റെയിൽവേ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ് വിദ്യാർത്ഥിനി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കരുവൻ തുരുത്തി സ്വദേശി നഫയാണ് ഇന്ന് ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മരിച്ചത്. സെൽഫി എടുക്കുമ്പോഴായിരുന്നു അപകടമെന്ന് നഫയുടെ അധ്യാപകനായ മുനീര്‍ പറഞ്ഞു.
 ഫറൂഖ് കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിയാണ് മരണപ്പെട്ട നഫ. അപകത്തില്‍  മറ്റൊരു വിദ്യാർത്ഥിക്കും പരിക്കേറ്റിരുന്നു. നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇഷാമിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചർ തീവണ്ടിയാണ് ഉച്ചക്ക് 12:45 ഓടെ വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement