കാട്ടുപന്നി ശല്യം; പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് വെടിവെക്കാനുള്ള അധികാരം നൽകാന്‍ ശുപാർശയെന്ന് വനം മന്ത്രി



കാട്ടുപന്നികളെ  വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് നൽകാനുള്ള ശുപാർശ അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ . പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാകുംപഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നൽകുക. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്‍റ്മാർക്ക് നൽകാൻ സർക്കാർ ഒരുങ്ങുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement