വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. കപ്പേളയിലെ പ്രകടനം അന്നയെ പുരസ്‌കാരത്തിന് അർഹയാക്കി. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബിയാണ് മികച്ച കഥാകൃത്ത്, ശ്രീരേഖ സ്വഭാവ നടി. സുധീഷ് സ്വഭാവനടൻ. മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകൻ
സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുധീഷിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വെയിലിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് പുരസ്‌കാരം. നിരഞ്ജൻ എസ് ആണ് മികച്ച ആൺ ബാല താരം. പെൺ ബാലതാരം അരവ്യ ശർമ്മ. ചിത്രം ബാർബി. സെന്ന ഹെഗ്‌ഡെ മികച്ച തിരക്കഥാകൃത്ത്.
Post a Comment