ചന്ദനക്കാംപാറ നറുക്കുംചീത്തയിൽ കാട്ടാനയെ കൃഷിയിടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി




പയ്യാവൂർ : ചന്ദനക്കാംപാറ നറുക്കുംചീത്തയിൽ കാട്ടാനയെ കൃഷിയിടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറോടെ പയ്യാവൂർ പഞ്ചായത്ത് മുൻ അംഗം സാജൻ വെട്ടുകാട്ടിലിന്റെ കൃഷിയിടത്തിലാണ് 15 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ചത്തു കിടന്ന സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടി തകർന്ന നിലയിലാണ്. പ്രദേശത്ത്  കൃഷി നാശവും ഉണ്ടായിട്ടുണ്ട്.  ലൈനിൽ തട്ടി ഷോക്കേറ്റ് ആയിരിക്കാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തുമ്പിക്കയ്യിൽ കരിഞ്ഞ പാടുകളും ഉണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ആനയെ അതേ പറമ്പിൽ തന്നെ കുഴിയെടുത്ത് അടക്കം ചെയ്തു...

Post a Comment

Previous Post Next Post

Join Whatsapp

Advertisement