ഉളിക്കൽ: കെ.എസ്.യു ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്ന ഇ- കിത്താബ് പരിപാടിയുടെ ഉദ്ഘാടനം അഡ്വ.സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ആദ്യ ടി.വി ഉളിക്കൽ പതിനൊന്നാം വാർഡ് മെബർ സുജ ആശിയുടെ വാർഡിലെ വിദ്യാർത്ഥിക്ക് നൽകാൻ പഞ്ചായത്ത് അംഗത്തിന് കൈമാറി. കെ.എസ്.യു ഉളിക്കൽ മണ്ഡലം പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ ചാക്കോ പാലക്കലോടി,പി.സി ഷാജി,ബേബി തോലാനി,ബെന്നി തോമസ്, ജോസ് പൂമല,ജോസഫ് എ.ജെ,ജോയ് പതാപ്പറമ്പിൽ, ടോമി മൂക്കനോലി,രതിബായ് ഗോവിന്ദൻ,ആയിഷ ഇബ്രാഹിം, ജോസ് കളരിക്കൽ,രാമചന്ദ്രൻ മാഷ്,രാജേഷ് വട്ടപ്പാറ,ജെയ്സൺ കളരിക്കൽ,അരുൺ പുത്തേടൻ. കെ.എസ്.യു മണ്ഡലം ഭാരവാഹികളായ അക്ഷയ് തങ്കച്ചൻ,ബിബിൻ മാത്യൂ,ക്രിസ്റ്റി ബെന്നി,ഷിബിൻ മാത്യൂ,വിപിൻ പി. ജെ,നിഖിൽ,ആദർശ് എന്നിവർ സംസാരിച്ചു...

Post a Comment