ഔഷധ ഗ്രാമമാകാൻ മാട്ടറ വാർഡ്


ലോക പരിസ്ഥിതി ദിനത്തിൽ ഔഷധ ഗ്രാമമാകാൻ മാട്ടറ വാർഡ്.അടുത്ത അഞ്ചു കൊല്ലം കൊണ്ട് വാർഡിലെ മുഴുവൻ വീടുകളിലും കുറഞ്ഞത് അഞ്ച് ഔഷധ സസ്യങ്ങൾ വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു. "മാട്ടറ ഗ്രാമം ഇനി ഔഷധ ഗ്രാമം "എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം മികച്ച ഔഷധ ഗുണമുള്ള ഉങ്ങ് മരത്തിന്റെ തൈകളാണ് നൽകുന്നത്. വാർഡിലെ 414 വീടുകളിലും സന്നദ്ധ പ്രവർത്തകർ നേരിട്ട് എത്തി തൈകൾ നൽകി. വരും വർഷങ്ങളിൽ വ്യത്യസ്തമായ ഔഷധ സസ്യങ്ങൾ നൽകും. പരിപാലനത്തിന് പ്രത്യേക സമ്മാനങ്ങൾ നൽകും. പരിയാരം ഔഷധിയുടെ സഹായത്തോടെ ആണ് തൈകൾ എത്തിച്ചത്.
     പ്രകൃതിക്ക് വേണ്ടി എന്നത് പോലെ തന്നെ മനുഷ്യന്റെ ജീവവായുവിന് വേണ്ടി കൂടിയാണ് മരങ്ങൾ നടേണ്ടതെന്നും അത് ഔഷധ സസ്യങ്ങൾ ആകുമ്പോൾ മികച്ച പ്രവർത്തനമായി മാറുകയാണെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ പറഞ്ഞു.
        കുന്നേൽ ജോമിയുടെ വീട്ടിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ സരുൺ തോമസിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് ജാഗ്രത സമിതി കൺവീനർ ഉത്തമൻ കോങ്ങാട്ട്, ജോയിന്റ് കൺവീനർ ഷാജി മറ്റത്തിൽ, അഭിലാഷ് കാരികൊമ്പിൽ, പ്രണവ് കോങ്ങാട്ട് എന്നിവർ സംസാരിച്ചു.
    തൈ വിതരണത്തിന് അമൽ വരമ്പുങ്കൽ, ജിജോ വയലിൽകൊല്ലാട്ട്, അമൽ സി ഡി എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Join Whatsapp

Advertisement