ഉളിക്കൽ:ലോക്ഡൗണിനെ തുടര്‍ന്ന് സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ വൈകുന്നേരത്തെ പാല്‍ സംഭരിച്ച് മില്‍മയിലേക്ക് അയക്കണ്ടെന്ന് ക്ഷീര സംഘങ്ങള്‍ക്ക് മേഖല യൂണിയന്റെ കത്ത് .ചൊവ്വാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷീര സംഘങ്ങള്‍ വൈകുന്നേരത്തെ പാല്‍ സംഭരിച്ച് മില്‍മയിലേക്ക് അയക്കുവാന്‍ പാടില്ല എന്നാണ് മേഖല യൂണിയന്‍ ക്ഷീരോത്പാദക സംഘങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.ഇതോടെ മലയോര മേഖലയിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
ഇപ്പോഴത്തെ ശരാശരി പ്രതിദിന പാല്‍ സംഭരണം 8 ലക്ഷം ലിറ്ററിലെത്തിയപ്പോള്‍ വിപണനം 4 ലക്ഷം ലിറ്റര്‍ മാത്രമാണ്.പാലിന്റെയും ഉല്‍പ്പന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുവാന്‍ മേഖല യൂണിയന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ്.എന്നാല്‍ പാല്‍ സംഭരണം ദിനം തോറും വര്‍ധിക്കുന്ന സ്ഥിതിയായതോടെയാണ് വൈകുന്നേരങ്ങളില്‍ സംഘങ്ങള്‍ സംഭരിച്ചിരുന്ന പാല്‍ നിര്‍ത്തണമെന്നാവിശ്യപ്പെടുന്നത്.വൈകുന്നേരത്തെ പാല്‍ ക്ഷീര സംഘങ്ങളില്‍ സംഭരിക്കാതെ വരുന്നതോടെ മലയോരത്തെ ആയിരക്കണക്കിന് ക്ഷീര കര്‍ഷകരാണ് പ്രതിസന്ധിയിലാവുകയെന്ന് ക്ഷീരസംഘങ്ങളിലുള്ളവര്‍ പറയുന്നു.
Post a Comment