പുഴക്കരയിൽ മരിച്ച ആദിവാസിയുടെ മരണത്തിൽ ദുരൂഹത;പോലീസ് അന്വേഷണം ആരംഭിച്ചു

പടിയൂർ  പഞ്ചായത്തിൽപ്പെട്ട  മണ്ണേരി കോളനിയിലെ കുമാരൻ (60) നെ  ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് മാവിലക്കടവ്  പുഴക്കരയിൽ ദുരൂഹ സാഹചര്യത്തിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. 

കഴിഞ്ഞ ദിവസം കോക്കാട് കോളനിയിലെ ഭാര്യ മാതാവിനെ സന്ദർശിക്കാൻ എത്തിയതാണെന്ന് പറയപ്പെടുന്നു. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡ്, ഉളിക്കൽ പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഉളിക്കൽ എസ് ഐ യുടെ നേതൃത്വത്തിൽ  ഇൻക്വിസ്റ്റ് നടത്തികൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം  മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയക്കും.
ഭാര്യ: ദേവി.
രണ്ട് പെൺ മക്കളുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement