ഞങ്ങളുടെ വോട്ട് കളിസ്ഥലം തരുന്നവർക്ക്'; പ്രത്യേക പ്രചരണരീതിയുമായി ഉളിക്കൽ പഞ്ചായത്തിലെ ഒരു കൂട്ടം യുവാക്കൾ


ഞങ്ങളുടെ വോട്ട് കളിസ്ഥലം തരുന്നവർക്ക്'; പ്രത്യേക പ്രചരണരീതിയുമായി ഉളിക്കൽ പഞ്ചായത്തിലെ ഒരു കൂട്ടം യുവാക്കൾ

30.11.2020

ഉളിക്കൽ പഞ്ചായത്തിൽ എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികൾ നൽകി വരുന്ന വാഗ്ദാനങ്ങളിൽ ഒന്നാണ് 'തങ്ങൾ ജയിച്ചാൽ ഇവിടെ ആധുനിക നിലവാരത്തിൽ ഉള്ള ഒരു ഗ്രൗണ്ട് നിർമ്മിച്ച് നല്കാമെന്നത്. എന്നാൽ വർഷങ്ങൾ ഒരുപാട് കടന്നിട്ടും, ഭരണം ഒരുപാട് കൈമാറിയിട്ടും ഉളിക്കൽ പഞ്ചായത്തിലെ കായിക താരങ്ങളുടെ മികച്ച ഒരു ഗ്രൗണ്ട് എന്ന സ്വപ്നം ഇത് വരെയും പൂവണിഞ്ഞിട്ടില്ല.

ഉളിക്കൽ പഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിന് 50 ലക്ഷം വകയിരുത്തി പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ സ്ഥലംപോലും കണ്ടെത്തിയിട്ടില്ല

ഈ സാഹചര്യത്തിലാണ് ഇത്തവണ പഞ്ചായത്തിലെ ഒരു കൂട്ടം യുവാക്കൾ ''വോട്ട് വേണോ, ഞങ്ങൾക്ക് സ്ഥലം കളി വേണം. കഴിയുമോ നിങ്ങൾക്ക്..?!'' എന്ന ചോദ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

എന്നാൽ കാലങ്ങളായി പഞ്ചായത്ത് ഭരിക്കുന്ന ഭരണ മുന്നണിയോ, മറ്റു പ്രതിപക്ഷ മുന്നണികളോ ഇതൊന്നും കണ്ട ഭാവമില്ലാതെ പഴയ വാഗ്ദാനങ്ങൾ പൊടിതട്ടിയെടുത്ത് തങ്ങളുടെ പ്രചരണ തിരക്കിലേക്ക് ഓടിക്കൊണ്ടിരിക്കുയാണ്.

ഒട്ടേറെ കായികതാരങ്ങളെ സംഭാവന ചെയ്യുന്ന ഉളിക്കൽ പഞ്ചായത്തിന് ആധുനിക സംവിധാനത്തോടുകൂടിയ സ്റ്റേഡിയം അത്യാവശ്യമാണ്

പുതുതായി വരുന്ന ഭരണസമിതിയെങ്കിലും അലസമായ സമീപനങ്ങൾ മാറ്റിവെച്ച് ഈ ആവശ്യത്തിന് പ്രാധാന്യം നൽകുമോ എന്ന് കണ്ടറിയണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement