നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തിയാൽ കർശന നടപടി: ഇരിട്ടി നഗര സഭ


ഇരിട്ടി :  കോവിഡ് വ്യാപനവും ലോക്ക് ഡൗണും നിലവിൽ വന്നതോടെ നഗരസഭയിലെ  വ്യാപാരസ്ഥാപനങ്ങളിലും മറ്റും  നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ക്യാരി ബാഗുകളും മറ്റും വ്യാപകമായി സംഭരിക്കുന്നതായും ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നു ഇത്തരക്കാർക്കെതിരെ കർശന  നടപടി സ്വീകരിക്കാൻ നഗരസഭാ അധികൃതർ  ഒരുങ്ങുന്നു. ഇതുമൂലം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി കൂടുകയും മാലിന്യ പ്രശ്നങ്ങൾ രൂക്ഷമാകുകയും കൊതുക് ജന്യ രോഗങ്ങൾ പടരാൻ ഇടയാക്കുകയും ചെയ്യുന്നു. വ്യാപാര സ്ഥാപനങ്ങൾ ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അടിയന്തിരമായി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇരിട്ടി നഗരസഭാ സിക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement