സ്കൂൾകുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി
തിരുവനന്തപുരം:
_ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങി._
_ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രത അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്._
_വിതരണോദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു._
_ആദ്യഘട്ടം പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ) കുട്ടികൾക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് അപ്പർ പ്രൈമറി വിദ്യാർഥികൾക്കുള്ള (ആറുമുതൽ എട്ടുവരെ) ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും._
_സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,324 വിദ്യാലയങ്ങളിലെ 27,27,202 വിദ്യാർഥികൾക്ക് ഭക്ഷ്യക്കിറ്റിൻറ പ്രയോജനം ലഭിക്കും._
Post a Comment