തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പ്പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍. 14483668 പേര്‍ സ്‌ത്രീകളും 13172629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 3354658 വോട്ടര്‍മാരില്‍ 1725455 പേര്‍ സ്‌ത്രീകളും 1629154 പേര്‍ പുരുഷന്മാരും 49 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. വയനാട്ടിലെ 625453 വോട്ടര്‍മാരില്‍ 319534 പേര്‍ സ്‌ത്രീകളും 305913 പേര്‍ പുരുഷന്മാരും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
Post a Comment