15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകൾക്ക് നിരോധനം


തിരുവനന്തപുരം • 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു ജനുവരി ഒന്നിനു ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടർവാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണു ബാധകം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം കണക്കിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണു നടപടി. എന്നാൽ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകൾക്കു വൈദ്യുതി, എൽപിജി, സിഎൻജി, എൽഎൻജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാൽ തുടർന്നും സർവീസ് നടത്താം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement