K.S.U ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു....




K.S.U ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു....

അലുവികുന്ന്: അഖിലേന്ത്യ തലത്തിൽ നടന്ന NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ പള്ളൂരത്തിൽ ജിസ്റ്റി ജോസഫിന് സ്നേഹോപഹാരം K.S.U കണ്ണൂർ ജില്ല സെക്രട്ടറി അൻസിൽ വാഴപ്പള്ളി നൽകി.മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി തുരുത്തേൽ,പഞ്ചായത്ത് മെമ്പർ ലിസി നെല്ലുവേലിൽ, നുചിയാട് സർവ്വീസ് സഹകരണബാങ്ക്  പ്രസിഡന്റ് ബെന്നി ആഞ്ഞിലിതോപ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് പതാപ്പറമ്പിൽ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജോയൽ നെല്ലുവേലിൽ സ്വാഗതവും ആദിത്ത് ഷാജി നന്ദിയും പറഞ്ഞു...

➖➖➖➖➖➖➖➖➖➖

പുറവയൽ:അഖിലേന്ത്യ തലത്തിൽ നടന്ന NEET പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുല്യ പി അന്റോക്ക് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഡി.സി.സി വൈസ് പ്രസിഡന്റ് പി.സി ഷാജി നൽകി. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ സുജിത്ത് പ്രഭാകരൻ, KSU മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര,മണ്ഡലം ജനറൽ സെക്രട്ടറി ജോയൽ നെല്ലുവേലിൽ, ആദിത്ത് ഷാജി എന്നിവർ നേതൃത്വം നൽകി....

Post a Comment

Previous Post Next Post

Join Whatsapp

Advertisement