പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് :ഇരിട്ടിയിൽ പ്രചരണം ആരംഭിച്ചു



 
ഇരിട്ടി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരിട്ടി നഗരസഭയിൽ ഇരുമുന്നണികളും ബി.ജെ.പി.യും പ്രചാരണരംഗത്തേക്ക് ഇറങ്ങി. സ്ഥാനാർഥികളായില്ലെങ്കിലും വാർഡ് തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നാണ് ഇക്കുറി കാലേക്കൂട്ടിയുള്ള പ്രവർത്തനം. അന്തിമ വേട്ടർപട്ടിക പ്രസിദ്ധപ്പെടുത്തിയെങ്കിലും വോട്ട് കൂട്ടിചേർക്കുന്നതിന് ഒരവസരം കൂടി നല്കുമെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ 33 വാഡുകളിലും 500-നും 1400-നും ഇടയിൽ വോട്ടർമാരാണ് ഉള്ളത് .

വോട്ടർപട്ടിക സസൂഷ്മം വിലയിരുത്താനും വിട്ടുപോയവരെ കൂട്ടിച്ചേർക്കുന്നതിനുള്ള അവസരമാണ് വാർഡ് കമ്മിറ്റി ഓഫീസുകൾ ഉപയോഗപ്പെടുത്തുന്നത്. ഇരിട്ടി നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനുമൊപ്പം ബി.ജെ.പി.യും നിർണായകശക്തിയാണ്. അതുകൊണ്ട് തന്നെ ഓരോ വോട്ടും നിർണായകമാണെന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയകക്ഷികളിൽനിന്ന്‌ ഉണ്ടാകുന്നത്. ഒരാഴ്ച മുൻമ്പ് തന്നെ വാർഡ് കമ്മിറ്റി ഓഫീസുകൾ തുറന്നുകൊണ്ട് ബി.ജെ.പി.യാണ് പ്രചാരണരംഗത്തേക്ക് ആദ്യം ഇറങ്ങിയത്. ഇതിന് പിന്നാലെ എൽ.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറന്നുതുടങ്ങി. യു.ഡി.എഫ്. ഓഫീസുകൾ തുറന്നില്ലെങ്കിലും വാർഡ് തല യോഗങ്ങളും സ്ഥാനാർഥിനിർണയ ചർച്ചകളും ആരംഭിച്ചു.
നവംബർ ആദ്യവാരത്തോടെ നഗരസഭാ തലത്തിൽ മുഴുവൻ വാർഡുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ നിലവിൽ വരുമെന്ന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഒഴിച്ച് വാർഡ് തലത്തിൽ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള യോഗങ്ങളും ചർച്ചകളും ആരംഭിച്ചതായി യു.ഡി.എഫ്. പേരാവൂർ നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ പറഞ്ഞു.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി വരുന്നതായും സ്ഥാനാർഥിനിർണയം അടുത്തുതന്നെ നടത്തുമെന്നും സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ പറഞ്ഞു

Post a Comment

Previous Post Next Post

Join Whatsapp

Advertisement