സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല



08 Oct 2020

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണ. തുറന്നാല്‍ കോവിഡ് വ്യാപനം കൂടുമെന്ന് ഉന്നതതലയോഗത്തില്‍ വിലയിരുത്തി. ആരോഗ്യവകുപ്പും പൊലീസും ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നടപടി. രോഗവ്യാപനം കുറഞ്ഞശേഷം ബാര്‍ തുറക്കുന്നത് പരിഗണിക്കും

ഇതര സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. മാനദണ്ഢങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്സൈസ് കമ്മിഷര്‍ നല്‍കിയ ഫയല്‍ എക്സൈസ് മന്ത്രി രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.

സംസ്ഥാനത്ത് 602 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉള്ളത്. ബാര്‍ തുറന്നാല്‍ മദ്യം പാഴ്സല്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement