പയ്യാവൂർ പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ ഒരു പൊൻതൂവലായി ജനകീയ ഹോട്ടൽ





പയ്യാവൂർ: പയ്യാവൂരിൽ ഇനി ഇരുപത് രൂപക്ക് ഉച്ചഭക്ഷണം, ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു പയ്യാവൂർ: പൊതുജനങ്ങൾക്ക് സൗജന്യ നിരക്കിലും അർഹരായവർക്ക് സൗജന്യമായും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ജനകീയ ഹോട്ടൽ പയ്യാവൂരിൽ പ്രവർത്തനം ആരംഭിച്ചു.പയ്യാവൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയാണ് ഹോട്ടലിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് .കുടുംബശ്രീ സി ഡി എസിൻ്റെ കീഴിൽ രൂപീകരിച്ച ഐശ്വര്യ സംരഭക യൂണിറ്റിനാണ് നടത്തിപ്പ് ചുമതല .ഉച്ച ഊണിന് 20 രൂപയാണ് നിരക്ക്. മറ്റ് ഭക്ഷണങ്ങൾക്കും വില കുറവുണ്ട് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹോട്ടൽ പ്രവർത്തിക്കുക. ഹോട്ടലിൻ്റെ ഉദ്ഘാടന കർമ്മം ഓൺലൈനായി കെ.സി ജോസഫ് എം എൽ എ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ് ,കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ: എം സുർജിത്ത് ,ബ്ലോക്ക് പഞ്ചായത്തംഗം വത്സല സാജു ,പഞ്ചായത്തംഗം കെ ടി അനിൽകുമാർ ,പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് ,അസി: സെക്രട്ടറി ഇ വി വേണുഗോപാൽ ,CDS ചെയർപേഴ്സൺ സിനി പുതുശ്ശേരിൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement