തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ആരോഗ്യമാനദണ്ഡങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാന്‍ നീക്കം. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള ശുപാര്‍ശ പോലിസ് വകുപ്പാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ താല്പര്യമുണ്ട്. മാസ്‌ക് ധരിക്കാത്ത 7482 സംഭവങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘനങ്ങളും വര്‍ധിച്ചു. ഇന്നലെ മാത്രം ആറ് പേര്‍ക്കെതിരേ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് ചൊവ്വാഴ്ച സംസ്ഥാനത്ത് 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 126 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ചെറിയ കടകളില്‍ കൂടുതല്‍ പേരെ കയറ്റുന്നതും വാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വസ്്ത്രവ്യാപാര സ്ഥാപനങ്ങളും ചില പ്രത്യേക കടകളും കൂടുതല്‍ പേരെ കടയില്‍ കയറ്റിയതിന്റെ ഭാഗമായി കൊവിഡ് പ്രസരണത്തിന് കാരണമായിരുന്നു.

Post a Comment