ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് മൊബൈൽ ഫാം എയ്ഡ് യൂണിറ്റിലെ വെറ്റിനറി ഡോക്ടറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നു
എയ്ഡ് യൂണിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം
കർഷകർ നടത്തിയ ധർണ്ണ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 20 വർഷമായി കോട്ടേഴ്സ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യത്തോടെ പ്രവർത്തിക്കുന്ന മൊബൈൽ ഫാം യൂണിറ്റിലെ വെറ്റിനറി ഡോക്ടറെ മാറ്റിയതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി. ക്ഷീരമേഖലയെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കർഷരെ ദുരിതത്തിലാക്കിയതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത് കർഷകർക്ക് വേണ്ട യാതൊരു ബദൽ സംവിധാനവും ഒരുക്കാതെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർജീവമാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ ഒ വി ഷാജു, എം എം മൈക്കിൾ , ജോൺ പതാപറമ്പിൽ , ജോജി വർഗ്ഗീസ്, പി.എം. മാത്യു ജോണി കരിമ്പന, ടി. ഒ മാത്യു, ബെന്നി ആഞ്ഞിലി തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment