ഉളിക്കൽ:വാളയാറിലെ പെൺകുട്ടികൾക്ക് നീതി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വാളയാറിലെ അമ്മ നടത്തുന്ന സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉളിക്കൽ മണ്ഡലം മഹിളാ കോൺഗ്രസ് ടൗണിൽ ധർണാ സമരം നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലിസമ്മ ബാബു അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിസി തോമസ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ആഞ്ഞിലി തോപ്പിൽ, മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബിന്ദു ബിനോയ്, സിജി സണ്ണി, ജെസ്സി ജെയിംസ് എന്നിവർ പ്രസംഗിച്ചു
Post a Comment