കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേരള കോൺഗ്രസ് (എം) പാർട്ടിയിൽ നിന്ന് ജോസഫ് ഗ്രൂപ്പിലേക്ക് പ്രവർത്തകർ ചേരുന്നതായി വ്യാജവാർത്തകൾ
നൽകുന്ന വ്യക്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലും, ജനറൽ സെക്രട്ടറി സജി കുറ്റ്യാനി മറ്റവും അറിയിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി അംഗം പോലുമല്ലാത്ത ടോമി വെട്ടിക്കൽ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു എന്ന പ്രസ്താവന ഇറക്കിയത് അന്തസിന് ചേർന്നതല്ല.ടോമി വെട്ടിക്കലിനെതിരെ നിയമനടപടിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. 40 വർഷം മുമ്പ് പാർട്ടി ഭാരവാഹികൾ ആയിരുന്ന വരും വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന വൃദ്ധരെയും
വീട്ടിൽ ചെന്ന് കണ്ട് പഴയകാല പ്രവർത്തകരെ ആദരിക്കാൻ എന്ന് പറഞ്ഞ് ഫോട്ടോ എടുത്ത് മാധ്യമങ്ങൾക്ക്
നൽകുന്ന ജോസഫ് ഗ്രൂപ്പ് നേതാക്കന്മാരുടെ നടപടി അപഹാസ്യമാണ്.ജോസ് കെ മാണിയുടെ എൽ.ഡി.എഫ് മുന്നണി പ്രവേശന തീരുമാനത്തിന് ശേഷം മലയോര മേഖലയിൽ ഒട്ടനവധി പഴയകാല പ്രവർത്തകരും അനുഭാവികളും ജോസ് കെ മാണി നേതൃത്വം കേരള കോൺഗ്രസ് (എം) പാർട്ടിയിൽ വരുകയും ശക്തിപ്പെടുകയും ചെയ്യുന്നത് ഇരിക്കൂർ, പേരാവൂർ നിയോജകമണ്ഡലങ്ങളിലെ യു.ഡി എഫ് വിജയത്തെ ബാധിക്കുമെന്ന് മനസ്സിലാക്കി കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ
ജോലി വാഗ്ദാനം ചെയ്തും, താത്കാലിക ജോലിക്കാരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയും ജോസഫ് ഗ്രൂപ്പിലേക്ക്
ആളെ പിടിക്കാൻ ശ്രമിക്കുകയാണ്.
വ്യാജ രാജി വാർത്തകൾ സൃഷ്ടിക്കുമ്പോൾ മാധ്യമങ്ങൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Post a Comment