കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ധർണ നടത്തി




പയ്യാവൂർ: കർഷക പ്രക്ഷോഭങ്ങൾ എന്നും നാടിൻ്റെ നന്മയ്ക്കായി മാത്രമേ ഭവിച്ചിട്ടുള്ളുവെന്നും 10000 രൂപ പെൻഷൻ സർക്കാരിൻ്റെ ഔദാര്യമല്ല കർഷകൻ്റെ അവകാശമാണെന്നും കേരളാ കോൺഗ്രസ് എം. ആലക്കോട് നടത്തിയ ധർണാ സമരം ജെയിംസ് മാണിശേരി ഉദ്ഘാടനം ചെയ്തു.കർഷകന് 10000 രൂപ പെൻഷൻ അനുവദിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.തോമസ് ആനിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു മാടത്താനി, ചാക്കോ കുന്നത്ത്. ജോയി തറപ്പേൽ, ജോസഫ് പെരിങ്ങാല എന്നിവർ പ്രസംഗിച്ചു.

ചെമ്പൻതൊട്ടിയിൽ നടന്ന ധർണ്ണാസമരം  ജില്ലാ കമ്മറ്റി അംഗം  മത്തായി  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  ബിജു ഓലിക്കൽ അദ്ധൃക്ഷത വഹിച്ചു. ലിസാ ടോമി. ജോയി.കൊച്ചുപുരയ്ക്കൽ ,സാബു കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

നടുവിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ അഡ്വ: മാർട്ടിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബിനോയ് കളരിക്കൽ. സന്തോഷ് സിഎൻ .ബിജു തൈക്കന്നുംപുറം,സിബി പാലാപറമ്പിൽ.എം ജെ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement